Books

ആകാശപ്പന്ത്

2021 | Children’s Novel | Malayalam

വളരെക്കാലം മുമ്പ്, ഒരു രാജ്യത്ത് ആർക്കും സ്വപ്നം കാണാൻ പറ്റാതെയായി! ഒരു ദിവസം പെട്ടെന്ന് അവരുടെ സ്വപ്നങ്ങളെല്ലാം അപ്രത്യക്ഷമായതുപോലെ! എല്ലാവരും ആശയക്കുഴപ്പത്തിലാവുകയും എന്താണ് സംഭവിച്ചതെന്ന് ചിന്തിച്ച് പരിഭ്രമിക്കുകയും ചെയ്തു… ഒരുപാട് പരിശ്രമങ്ങൾക്കൊടുവിൽ ഒരു രാക്ഷസൻ അവരുടെ സ്വപ്നങ്ങൾ കവർന്നെടുത്തതായി കണ്ടെത്താനായി! നഷ്ടപ്പെട്ട സ്വപ്നങ്ങൾ വീണ്ടെടുക്കാൻ, ആരെങ്കിലും മലമുകളിലെ രാക്ഷസന്റെ കോട്ടയിൽ പോയി അവയെ തിരികെ കൊണ്ടുവരണം! ഈ ദൗത്യത്തിൽ അവർക്ക് വിജയിക്കാനാകുമോ?
തന്റെ ഇളയ സഹോദരൻ കണ്ണന്റെയും മറ്റ് ദേശവാസികളുടെയും സ്വപ്നങ്ങൾ വീണ്ടെടുക്കാൻ പുറപ്പെടുന്ന രാജകുമാരൻ എന്ന കുട്ടിയുടെ ആവേശകരമായ സാഹസികയാത്രയുടെ കഥയാണ് ‘ആകാശപ്പന്ത്’.
മാന്ത്രികദേശങ്ങളും സംസാരിക്കുന്ന മൃഗങ്ങളുമുള്ള കഥ. കുട്ടികളുടെ ഭാവനയെ ആകാശത്തോളം വിശാലമാക്കുന്ന രചന…

The Dream Balloon

2021 | Children’s Novel

A long time ago, in a country far away, no one was able to dream! It was as if one fine day, all their dreams just disappeared! Everyone was perplexed and wondered what happened… After much effort it was discovered that the dreams had been taken away by a giant! To get back their lost dreams, someone had to go to the giant’s fort on the hilltop, and bring the dreams back! Would they be successful in their mission? ‘The Dream Balloon’ is the story of a young boy named Rajakumaran, and his exciting journey, as he sets out to reclaim the dreams of his younger brother Kannan and the rest of his countrymen. A tale of magical lands and talking animals that makes the imagination of children soar like balloons in the sky…

മനം: ദ ക്രോണിക്ക്ൾ ഓഫ് എ മാസ്‌റ്റർബേറ്റർ

2022 | Novel | Malayalam

കൗമാരം മുതൽ യൗവനം വരെയുള്ള അനിശ്ചിതമായ വർഷങ്ങളിലൂടെയാണ് ‘മനം’ കടന്നുപോകുന്നത്. സൗഹൃദങ്ങൾ, പ്രണയപരാജയങ്ങൾ, തീർത്തും സ്വകാര്യമായ ആഗ്രഹങ്ങൾ, വളർന്നുവരുന്നതിന്റെ നിശ്ശബ്ദമായ വെല്ലുവിളികൾ എന്നിവയിലൂടെ കടന്ന് സ്വന്തമായി നിലനിൽക്കാൻ പഠിക്കുന്ന ഒരു ഇളംമനസ്സിനെ ഇവിടെ ധീരമായി വരച്ചുകാണിക്കുന്നു.
ഏഴാംക്ലാസ്സുകാരനായ ഒരു ആൺകുട്ടിയുടെ ലോകത്തിലെ ഏകാന്തതയിൽനിന്ന് ആരംഭിച്ച് മാറ്റത്തിലേക്കുള്ള വളരെ ആഴത്തിൽ അനുഭവവേദ്യമാകുന്ന ഒരു യാത്രയിലേക്കാണ് നോവൽ വികസിക്കുന്നത്. അത്യപൂർവമായ വ്യക്തതയും നിർഭയമായ ഉൾക്കാഴ്ചയും കൊണ്ട് ‘മനം’ ആൺമനസ്സിന്റെ മറഞ്ഞിരിക്കുന്ന രൂപരേഖകളെയെല്ലാം – അതിന്റെ സങ്കൽപ്പങ്ങളെയും, അതിന്റെ ഭയങ്ങളെയും, അതിന്റെ തീർത്തും ദുർബലമായ പ്രതീക്ഷകളെയുമെല്ലാം – മുമ്പൊരിക്കലുമുണ്ടായിട്ടില്ലാത്തവിധത്തിൽ അന്വേഷിക്കുന്നു. ദൈനംദിന ജീവിതത്തിന്റെ താളങ്ങൾ പശ്ചാത്തലമാക്കിക്കൊണ്ട് അവനവനായുള്ള തിരച്ചിലിനെക്കുറിച്ചും സങ്കല്പിക്കപ്പെടുന്നതിനും യാഥാർത്ഥ്യത്തിനും ഇടയിലുള്ള ദൂരത്തെക്കുറിച്ചും ഇവയുടെ മദ്ധ്യത്തിൽ ജീവിക്കാൻ പഠിക്കുന്നതിനെക്കുറിച്ചുമുള്ള കഥയാണിത്.
ആണിന്റെ ആന്തരികലോകങ്ങളെക്കുറിച്ച് ഇതുവരെ എഴുതപ്പെട്ടിരിക്കുന്നതിനെയെല്ലാം ഞെട്ടിക്കുന്ന സത്യസന്ധതയോടെ പുനർനിർവചിക്കുന്നത് നിങ്ങൾക്കിവിടെ കാണാം. ഒരേ സമയം ഹൃദയസ്പർശിയായതും ചിരിപ്പിക്കുന്നതും ആഴമേറിയതുമായ ഈ നോവൽ മലയാളസാഹിത്യത്തിന്റെ അതിശയിപ്പിക്കുന്ന ചുവടുവെയ്പ്പാണ്.

പുതിയ മരുഭൂമികൾ

2023 | Novel | Malayalam

ബാംഗ്ലൂർ നഗരത്തിന്റെ അതിരിലുള്ള ഒരിടത്തേക്ക് പുതിയൊരു കൺസ്ട്രക്ഷൻ പ്രോജെക്റ്റിൽ സൈറ്റ് എൻജിനീയറായി വരുന്ന ഒരാളുടെ അനുഭവകഥയാണിത്. അവിടെവച്ച് കണ്ടുമുട്ടുന്ന പലഭാഷകൾ പറയുന്ന പലതരക്കാരായ മനുഷ്യരിലൂടെ ജീവിതത്തിന്റെ പല ഭാവങ്ങൾ പതുക്കെ വെളിവാകുന്നു. ഇവരുടെയിടയിലും ഓരോ ദിവസവും നേരിടേണ്ടിവരുന്ന ഏകാന്തതതന്നെ ഏറ്റവും നല്ല സുഹൃത്തും ഏറ്റവും വലിയ ശത്രുവുമാകുന്നു. ചില പുതിയ അനുഭവങ്ങളും കാത്തിരിക്കുന്നുണ്ടെങ്കിലും നഗരത്തിന്റെ മറവിലൂടെ മനസ്സിലേക്കും ശരീരത്തിലേക്കും പാഞ്ഞടുക്കുന്ന മരുഭൂമിയിൽനിന്ന് ആർക്കെങ്കിലും എന്നെങ്കിലും രക്ഷപ്പെടാൻ പറ്റുമോ?